കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യുപി പൊലീസ്: 4 സംഘങ്ങളെ നിയമിച്ചു

Published : Jun 06, 2022, 06:43 AM IST
കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യുപി പൊലീസ്: 4 സംഘങ്ങളെ നിയമിച്ചു

Synopsis

കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു പ്രത്യേക സംഘം അന്വേഷിക്കുക. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം തുടരുകയാണ്

ദില്ലി: കാൺപൂർ സംഘർഷത്തിൽ അന്വേഷണം ശക്തമാക്കി യു പി പൊലീസ്. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.സംഘർഷത്തിൽ ഇതുവരെ മൂന്ന് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാകും ആദ്യ സംഘം നടത്തുക. സി സി ടി വി ക്യാമറകളുമായി ബന്ധപ്പെട്ട ഒരു സംഘത്തിനും ,സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണങ്ങൾ പരിശോധിക്കാൻ മറ്റൊരു സംഘത്തിനും ചുമതല നൽകിയിട്ടുണ്ട്. 

കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു പ്രത്യേക സംഘം അന്വേഷിക്കുക. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം തുടരുകയാണ്. നഗരത്തിൽ ഡ്രോൺ നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇതു വരെ ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.ഇതിൽ 29 പേർ അറസ്റ്റിലായി. പ്രതികളായ 36 പേരുകൾ കൂടി പൊലീസ് പുറത്തുവിട്ടുണ്ട്.
 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം