'ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നു', വിമര്‍ശനവുമായി കപില്‍ സിബല്‍

Published : Jul 03, 2022, 02:45 PM ISTUpdated : Jul 30, 2022, 07:36 AM IST
   'ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നു', വിമര്‍ശനവുമായി കപില്‍ സിബല്‍

Synopsis

ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബൽ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

ദില്ലി: രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി. ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബൽ ഒരു വാർത്താ ഏജൻസിക്ക്
നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിയമവ്യവസ്ഥയുടെ ലംഘനം രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി.  അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം ഇടിക്കുന്ന വ്യാഖ്യാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ പറഞ്ഞു. നിയമ ലംഘനത്തിന്‍റെ പരിധിയിൽ വരാത്ത പഴയ ട്വീറ്റിന്‍റെ പേരിൽ  മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവാത്തതെന്നും കപിൽ സിബൽ പറഞ്ഞു. 

'അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം, ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്ത് വിശ്വ ഗുരു ആകും': അമിത് ഷാ

ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.  പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്.  ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് , കശ്മീരിലെ 370, വാക്സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം  കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി  പ്രധാനമന്ത്രി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു.  അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ അമിത് ഷാ പ്രമേയത്തിൽൽ പരാമർശിച്ചിട്ടുണ്ട്. മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുന്‍പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി ആകുന്ന ആദ്യ ആളാകും,  മുര്‍മുവിന്‍റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിവരിച്ച് മോദിപറഞ്ഞു. വൈകിട്ട് ഹൈദരാബാദില്‍  നടക്കുന്ന പൊതു സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും . അതേസമയം ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയലാലിനും പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലക്കും യോഗത്തിലവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ യോഗം ആദരാഞ്ജലി അർപ്പിച്ചു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ