മലയാളികൾക്കും കനത്ത തിരിച്ചടി: പെട്രോൾ-ഡീസൽ വില വർധനവിന് പിന്നാലെ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കർണാടയിലെ സ്വകാര്യ ബസുടമകൾ

Published : May 16, 2026, 09:21 AM IST
Karanataka Bus Ticket

Synopsis

പെട്രോൾ, ഡീസൽ വില വർധിച്ചതിനെ തുടർന്ന് കർണാടകയിൽ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 20 മുതൽ 30 ശതമാനം വരെ വർധിപ്പിച്ചു. ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നൽകേണ്ടി വരും, എന്നാൽ സർക്കാർ ബസുകളുടെ ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ബെംഗളൂരു: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച സാഹചര്യത്തിൽ കർണാടകയിൽ സ്വകാര്യ ബസ് ചാർജിലും വൻ വർധനവ് പ്രഖ്യാപിച്ചു. ബസ് ടിക്കറ്റ് നിരക്ക് 20 മുതൽ 30 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതോടെ ബസ് ഓപ്പറേറ്റർമാർക്ക് പ്രതിമാസം വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി ബസ് ഉടമകളുടെ സംഘടന അറിയിച്ചു. ഓരോ വാഹനത്തിനും ഇന്ധനച്ചെലവിൽ മാത്രം മാസം 15,000 രൂപയുടെ അധിക ബാധ്യതയുണ്ടാകും. കൂടാതെ റോഡ് ടാക്സ് വർധനയും സർക്കാർ ബസുകളിലെ സൗജന്യ യാത്ര (ശക്തി പദ്ധതി) കാരണമുള്ള വരുമാന നഷ്ടവും തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.

ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. കർണാകയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും നിരക്ക് വർധനവുണ്ടാകും. ബെംഗളൂരു - ബെലഗാവി റൂട്ടിൽ നേരത്തെ സ്വകാര്യ ബസുകളിൽ 1,200 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇനി മുതൽ ഇത് 1,400 ആകും. ബെംഗളൂരു - മംഗളൂരു/ഉഡുപ്പി റൂട്ടിൽ 1,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് 1,200 വരെയായി. ബെംഗളൂരു - കലബുറഗി റൂട്ടിൽ 1,200 രൂപ വരെയായിരുന്നു പഴ നിരക്ക്. ഇനിയിത് 1,500 രൂപയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ (കെ.എസ്.ആർ.ടി.സി) ഉൾപ്പെടെയുള്ള സർക്കാർ ബസുകളുടെ ചാർജ് വർധിപ്പിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ വർധനവ് ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇന്ധനവില കൂടാൻ കാരണമായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് 5 മാസം, രാത്രി അമ്മയെ ഫോൺ വിളിച്ചു, പിന്നാലെ മരണ വാർത്ത; ഭ‍ർതൃഗൃഹത്തിൽ ജീവനൊടുക്കിയ 33 കാരിയുടെ ശരീരത്തിൽ മുറിവുകൾ, ഗർഭഛിദ്രവും നടത്തി
രാജ്യത്ത് അഞ്ച് മണിക്കൂർ നേരം ഡെലിവറി ജീവനക്കാർ പണിമുടക്കും; പ്രതിഷേധം ഇന്ധനവില വർധനവിനെതിരെ