ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവതി കുളത്തിൽ മുങ്ങിമരിച്ചു

Published : Jul 14, 2019, 11:46 AM IST
ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവതി കുളത്തിൽ മുങ്ങിമരിച്ചു

Synopsis

യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്കരിച്ചു

കോലാർ: ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തിൽ മുങ്ങിമരിച്ചു. കർണാടകത്തിലെ കോലാർ ജില്ലയിലെ പാടത്തിലാണ് സംഭവം.

രണ്ട് മാസം മുൻപ് അവസാന വർഷ ബിഎ പരീക്ഷയെഴുതിയ ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ് മരിച്ചത്. 

യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോർട്ടത്തിന് വിട്ടു.

ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആൾമറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈൽ ഫോൺ കുളത്തിൽ നിന്ന് കണ്ടെത്താനായില്ല. 

മകൾ കാലിത്തീറ്റ വാങ്ങാൻ പോയതാണെന്നും അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഒരു സിനിമ രംഗം അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരിച്ചത് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി; ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി ബൈക്കിടിച്ച് മരണം; അപകടം ബെംഗളൂരൂവിൽ
ഇന്ത്യക്ക് മാതൃക! ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ', സൈക്കിൾ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല, പുതിയ നിയമം പ്രഖ്യാപിച്ച് ലക്ഷദ്വീപ്