കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനിൽ

Published : Apr 11, 2023, 10:06 PM IST
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനിൽ

Synopsis

യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചത് 168 സ്ഥാനാർഥികളെയാണ്.

ബെംഗളുരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടികയുമായി ബിജെപി. പ്രഖ്യാപിക്കുന്നത് 189 സ്ഥാനാർത്ഥികളെ. മുഖ്യമന്ത്രി ബസവരാജ് 
ബൊമ്മെ ഷിഗോനിൽ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റ് ലഭിച്ചു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചത് 168 സ്ഥാനാർഥികളെയാണ്. ജെഡിഎസ് 90 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറിൽ നിന്ന് വി സോമണ്ണ മത്സരിക്കും. സോമണ്ണയുടെ മണ്ഡലമായ ഗോവിന്ദരാജ് നഗറിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒബിസി - 32, എസ്‍സി - 30, എസ്‍ടി - 16 എന്നിങ്ങനെയാണ് സീറ്റ് നൽകിയിരിക്കുന്നത്. 52 പേർ പുതിയ സ്ഥാനാർഥികളാണ്. പിന്നാക്കവിഭാഗക്കാർക്ക് മുൻഗണന നൽകിയെന്ന് അരുൺ സിംഗും പ്രതികരിച്ചു. എട്ട് സ്ത്രീകൾക്ക് ആദ്യപട്ടികയിൽ സീറ്റ് നൽകിയിട്ടുണ്ട്. പ്രായം മാനദണ്ഡമാക്കിയതിനെതിരെ കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ജഗദീഷ് ഷെട്ടറിന്‍റെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച  ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിൽ നിന്ന് കെ ബി അശോക് നായിക് മത്സരിക്കും.

പ്രമുഖരും മണ്ഡലവും

ഷിഗ്ഗോൻ - മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ചിക്കോടി - രമേശ് കട്ടി 
കാഗ്‍വാദ് - ശ്രീമന്ത് പാട്ടീലിന് സീറ്റ്
അരഭാവി - ബാലചന്ദ്ര ജർക്കിഹോളി, 
ഗോകക് - രമേശ് ജർക്കിഹോളി
യംകൻമർഡി - ബസവരാജ് ഹുൻട്രി
ബെല്ലാരി റൂറൽ - ബി ശ്രീരാമുലു
ബെല്ലാരി സിറ്റി - ഗാലി സോമശേഖര റെഡ്ഡി
ശിവമൊഗ്ഗ - കെ ബി അശോക് നായിക്
ശിക്കാരിപുര - ബി വൈ വിജയേന്ദ്ര
യെദിയൂരപ്പയുടെ മകൻ
ചിക്കമഗളുരു - സി ടി രവി
ചിക്കനായഗനഹള്ളി - ജെ സി മധുസ്വാമി
ചിക്കബല്ലാപൂർ - ആരോഗ്യമന്ത്രി കെ സുധാക‍ർ തന്നെ
കോലാർ - വി സോമണ്ണ
ആർ ആർ നഗർ - മുനിരത്ന
മല്ലേശ്വരം - അശ്വത്ഥ് നാരായണൻ

Read More : ഈസ്റ്റർ തലേന്ന് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 87 കോടിയുടെ മദ്യം, ചാലക്കുടി ഒന്നാമത്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം