
ബംഗളുരൂ: സംസ്ഥാന സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ചു കർണാടകത്തിൽ ഇന്ന് ബന്ദ്. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. യെദ്യൂരപ്പ സർക്കാർ ഈയിടെ പാസാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി - സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം.
ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ - ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. എന്നാൽ ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam