
ബെംഗലൂരു: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എം എല്‍ എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ഹൈവേയിലൂടെ കുതിര സവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസ പ്രകടനം. സംഭവത്തെക്കുറിച്ച് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ ലംഘനത്തിന് എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എംഎല്‍എയുടെ മകനെതിരെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam