മഹാരാഷ്ട്രയില്‍ 24 മണിക്കൂറിൽ 53 മരണം, രോഗികള്‍ കാൽ ലക്ഷത്തിലേക്ക്, ചെന്നൈയിൽ ആശങ്ക

By Web TeamFirst Published May 12, 2020, 10:49 PM IST
Highlights

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം  24000 കടന്നു. ഇന്ന് 1026 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 24425 ആയി.

മുംബൈ: കൊവിഡ് ജാഗ്രത തുടരുമ്പോഴും മഹാരാഷ്ട്രയിലും ചെന്നൈയിലും ഗുജറാത്തിലും ആശങ്ക ഒഴിയുന്നില്ല. രോഗികളുടെ എണ്ണത്തില്‍ ദിവസവും വന്‍ വര്‍ധനവാണ് സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തുന്നത്. 

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം  24000 കടന്നു. ഇന്ന് 1026 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 24425 ആയി. തുടർച്ചയായ ഏഴാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് മാത്രം 53 പേർ മരിച്ചു. ഒരു ദിവസത്തെ  ഏറ്റവും ഉയർന്ന കണക്കാണിത്. 921 പേർ ഇതുവരെ സംസ്ഥാനത്ത് മരിച്ചു. 

മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 15000 ലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 362 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 24 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 8904 ആയി. മരണ സംഖ്യ 537 ൽ എത്തി. 

തമിഴ്നാട്ടില്‍ 716പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ  രോഗബാധിതര്‍ 8718 ആയി. ഏഴ് ചെന്നൈ സ്വദേശികള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 61 ആയി. ചെന്നൈയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്ന് മാത്രം 510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതര്‍ കൂടി.
 

click me!