25 ലക്ഷം രൂപക്ക് ഭൂമി വിറ്റ് ലോക്ക്ഡൗണില്‍ കുടുങ്ങിയ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കി സഹോദരന്മാര്‍

By Web TeamFirst Published Apr 25, 2020, 6:45 PM IST
Highlights

ദിവസക്കൂലി തൊഴിലാളികളുടെ കുടുംബങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കഷ്ടത്തിലായിരുന്നു. ഇവരെ സഹായിക്കാന്‍ ഭൂമി വിറ്റ് അത്യാവശ്യ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി കിറ്റാക്കി നല്‍കി.
 

ബെംഗളൂരു: ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ തങ്ങളുടെ 25 ലക്ഷം വലിവരുന്ന ഭൂമി വിറ്റ് സഹോദരന്മാര്‍. കര്‍ണാടക കോലാര്‍ ജില്ലയില്‍ ചെറുകിട ബിസിനസ് നടത്തുന്ന സഹോദരങ്ങളായ തജാമുല്‍ പാഷ, മുസമ്മില്‍ പാഷ എന്നിവരാണ് ദുരിത ബാധിതരെ സഹായിക്കാന്‍ തങ്ങളുടെ 25 ലക്ഷം വിലവരുന്ന ഭൂമി വിറ്റത്.  3000 കുടുംബങ്ങള്‍ക്കാണ് ഇവര്‍ സഹായം നല്‍കിയത്. 

പ്രദേശത്തെ ദിവസക്കൂലി തൊഴിലാളികളുടെ കുടുംബങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കഷ്ടത്തിലായിരുന്നു. ഇവരെ സഹായിക്കാന്‍ ഭൂമി വിറ്റ് അത്യാവശ്യ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി കിറ്റാക്കി നല്‍കി. സ്വന്തം ചിലവില്‍ സാമൂഹിക അടിക്കള തയ്യാറാക്കി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട് ഇവര്‍. തങ്ങളുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു. പിന്നെ അമ്മ വീടായ കൊലാറിലാണ് താമസം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സഹായം ലഭ്യമാകണമെന്ന് ഇവര്‍ പറഞ്ഞു.

വാഴക്കൃഷിയും റിയല്‍ എസ്റ്റേറ്റുമാണ് ഇവരുടെ ബിസിനസ്. കടുത്ത ദാരിദ്ര്യത്തിലാണ് വളര്‍ന്നത്. എല്ലാവരും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്ന് ഇരുവരും പറഞ്ഞു. ഭൂമി വാങ്ങിയ ആളുമായി കരാറുണ്ടാക്കിയാണ് പണം സംഘടിപ്പിച്ചത്. ലോക്ക്ഡൗണിന് ശേഷം രജിസ്റ്റര്‍ ഓഫിസ് തുറന്ന് വില്‍പന നടപടികള്‍ പൂര്‍ത്തിയാക്കും.
 

click me!