BS Yediyurappa's Granddaughter : ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

Web Desk   | Asianet News
Published : Jan 28, 2022, 03:24 PM IST
BS Yediyurappa's Granddaughter : ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

Synopsis

ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ.  

ബം​ഗളൂരു: കർണാടക (Karnataka) മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ (B S Yediyurappa)  കൊച്ചുമകൾ സൗന്ദര്യയെ (Soundarya)  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. 

രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം. ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറു  മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യെദിയൂരപ്പ അടക്കമുള്ളവർ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ പൊലീസ് ഫ്ലാറ്റിൽ പരിശോധന നടത്തുകയാണ്. യെദിയൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ.

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി