കർണാടകത്തിൽ നാളെ മന്ത്രിസഭാ വികസനം, മന്ത്രിമാരാകാനൊരുങ്ങി വിമത എംഎൽഎമാര്‍

By Web TeamFirst Published Feb 5, 2020, 11:16 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് ജയിച്ച് പത്ത് വിമത എംഎൽഎമാർ മാത്രമാവും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി

ബംഗ്ലുരൂ: കർണാടകത്തിൽ മന്ത്രിസഭാ വികസനം നാളെ നടക്കും. ഉപതെരഞ്ഞെടുപ്പ് ജയിച്ച് പത്ത് വിമത എംഎൽഎമാർ മാത്രമാവും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. 13 മന്ത്രിമാരുണ്ടാകും എന്നാണ് യെദിയൂരപ്പ നേരത്തെ അറിയിച്ചിരുന്നത്. പാർട്ടി എംഎൽഎമാരിൽ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു.

തുടർന്നാണ് വിമതരെ മാത്രം ഉൾപ്പെടുത്താനുളള തീരുമാനം. ബാക്കിയുളളവരുടെ കാര്യത്തിൽ ദില്ലിയിൽ ചർച്ച നടത്തി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന നേതാവ് ഉമേഷ് കട്ടിക്ക് യെദിയൂരപ്പ മന്ത്രിസ്ഥാനം ഉറപ്പുനൽകി. ഉപമുഖ്യമന്ത്രിമാരിൽ മാറ്റമുണ്ടാവില്ല. തെരഞ്ഞെടുപ്പിൽ തോറ്റ സി പി യോഗേശ്വറിനെ മന്ത്രിയാക്കുന്നതിനെതിരെ എംഎൽഎമാർ പരസ്യമായി രംഗത്തെത്തിയിരുന്നു. 

click me!