'രാഷ്ട്രപതിയാക്കാമെന്നോ പ്രധാന മന്ത്രിയാക്കാമെന്നോ പറഞ്ഞാൽ പോലും ഞാൻ ബിജെപിയിലേക്ക് പോകില്ല'; സിദ്ധരാമയ്യ

Published : Apr 04, 2024, 11:53 AM ISTUpdated : Apr 04, 2024, 12:03 PM IST
'രാഷ്ട്രപതിയാക്കാമെന്നോ പ്രധാന മന്ത്രിയാക്കാമെന്നോ പറഞ്ഞാൽ പോലും ഞാൻ ബിജെപിയിലേക്ക് പോകില്ല'; സിദ്ധരാമയ്യ

Synopsis

ബി.ജെ.പി-ആർ.എസ്.എസ് എന്നിവയിൽ പോയി ആരും വീഴരുത്. ശൂദ്രർ-ദലിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോൾ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. 

ബെം​ഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാ​ഗ്ദാനം നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച് നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്. 

ബി.ജെ.പി-ആർ.എസ്.എസ് എന്നിവയിൽ പോയി ആരും വീഴരുത്. ശൂദ്രർ-ദലിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോൾ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ബിജെപിയും ആർഎസ്എസും സാമൂഹിക നീതിക്ക് എതിരാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് അവർക്ക് സംവരണം ഇഷ്ടമല്ല. സംവരണം ഭിക്ഷയല്ല. അത് അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവകാശമാണ്. സമൂഹത്തിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കണം. 

സ്വാതന്ത്ര്യത്തിനും ബ്രിട്ടീഷുകാർക്കും മുമ്പ് ശൂദ്രരായ നമുക്ക് പഠിക്കാൻ അവകാശമുണ്ടായിരുന്നോ. സ്ത്രീകൾക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ?. ഭർത്താവ് മരിച്ചയുടൻ ഒരു സ്ത്രീക്ക് സ്വയം ജീവനോടെ തീയിൽ ചാടിമരിക്കേണ്ടി വരുമായിരുന്നു. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതമായ ആചാരങ്ങൾ നടന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ ഭേദഗതികൾ വരുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് അവർ ആഗ്രഹിക്കുന്നത്. ഇത് ശരിയായി ജനങ്ങൾ മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ 28 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26നും മെയ് 7നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.

ഹേമമാലിനെക്കെതിരെ മോശം ഭാഷയില്‍ കോൺഗ്രസ് എംപിയുടെ 'കമന്‍റ്'; പിടി വിടാതെ ബിജെപി, പ്രതികരിച്ച് ഹേമമാലിനിയും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു