കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ; മോദി റോഡ് ഷോ നടത്തും, രാഹുലും സംസ്ഥാനത്ത്

Published : May 07, 2023, 06:53 AM ISTUpdated : May 07, 2023, 08:07 AM IST
കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ; മോദി റോഡ് ഷോ നടത്തും, രാഹുലും സംസ്ഥാനത്ത്

Synopsis

ബെംഗളുരു നഗരത്തിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വൻ പൊതുസമ്മേളനങ്ങളും വൈകിട്ട് നടക്കും

ബെംഗലൂരു: കർണാടകത്തിൽ പരസ്യപ്രചാരണം നാളെ അവസാനിരിക്കെ ബെംഗളുരുവിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. രാവിലെ 9 മണിക്ക് ബെംഗളുരുവിലെ തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജംഗ്‍ഷൻ വരെയാണ് റോഡ് ഷോ. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് ഷോ നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് ശിവമൊഗ്ഗ റൂറലിലും, വൈകിട്ട് മൂന്നരയ്ക്ക് നഞ്ചൻഗുഡിലും മോദിയുടെ റോഡ് ഷോ ഉണ്ട്. 

Read More: മോദിയുടെ റോഡ് ഷോ, സോണിയയുടെ തെര‌ഞ്ഞെടുപ്പ് റാലി; വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, ക‍ർണാടകയിൽ വമ്പൻ പ്രചാരണം   

അതേസമയം, ബെംഗളുരു നഗരത്തിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വൻ പൊതുസമ്മേളനങ്ങളും വൈകിട്ട് നടക്കും. പുലികേശിനഗറിലും ശിവാജി നഗറിലുമായിട്ടാകും രാഹുലിന്‍റെ പ്രചാരണപരിപാടികൾ. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ മാസം തുടർച്ചയായി ഉത്തര കർണാടകയിലും ഓൾഡ് മൈസുരു മേഖലയിലും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയത്.

ഇന്നലെ സോണിയാ ഗാന്ധിയും ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തിരുന്നു. 10 കിലോമീറ്റർ റോഡ് ഷോ നടത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് ആറര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അവസാന ലാപ്പിൽ പരമാവധി മോദിയെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ