
ബംഗളൂരു: ബംഗളൂരുവിലെ പുതിയ മേൽപ്പാലത്തിന് വീർ സവർക്കറുടെ പേരിടാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം വിവാദത്തിൽ. യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിനാണ് സവർക്കറുടെ പേരിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് കോൺഗ്രസും ജെഡിഎസും ആരോപിച്ചു.
സവർക്കറുടെ ജന്മദിനത്തിൽ മേൽപ്പാലം ഉദ്ഘാടനം ചെയ്യാനാണ് ബിജെപി സർക്കാരിന്റെ തീരുമാനം. മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ പുരോഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സർക്കാർ അംഗീകാരം നൽകുന്നത് ശരിയല്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ജനങ്ങൾക്കു വേണ്ടി താൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വളരെയധികം ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ വിശദീകരണം. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരെയും ബഹുമാനിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചു.
Read Also: ഉത്ര വധക്കേസ്; മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ വീഴ്ച; വിമർശനവുമായി വനിതാ കമ്മീഷൻ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam