6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

Published : Feb 11, 2023, 05:18 PM IST
6000 കോടി ജിഎസ്ടി പിരിച്ച് കർണാടക സർക്കാർ; റെക്കോർഡെന്ന് മുഖ്യമന്ത്രി, മികച്ച ബജറ്റ് അവതരിപ്പിക്കും

Synopsis

നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു.

ബെം​ഗളൂരു: ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് ജിഎസ്ടിക്ക് കീഴിൽ ഈ മാസം നേടിയത്. ജിഎസ്ടി നികുതി പിരിവിൽ 30 ശതമാനം വളർച്ചയുള്ള സംസ്ഥാനമായി കർണാടക തുടരുകയാണെന്നും ബൊമ്മൈ ട്വീറ്റ് ചെയ്തു.

പരിഷ്കാരങ്ങൾക്കായി സ്വീകരിച്ച നടപടികളും നികുതി പിരിച്ചെടുക്കാനുള്ള ഉദ്യോ​ഗസ്ഥരുടെ ജാ​ഗ്രതയും നികുതി ദായകരുടെ സഹകരണവുമാണ് ഈ മാസത്തെ മുന്നേറ്റത്തിന് കാരണം. വരുമാന വർദ്ധനവ് ഈ വർഷം മികച്ച ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിനെ സഹായിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ