സ്വന്തം പെൺമക്കൾക്കായി സര്‍വ്വം മറന്ന് കര്‍ണാടക പിഎസ്സി ചെയര്‍മാൻ, നിർവാസിത പദ്ധതിയിൽ ഉൾപ്പെടുത്തി വഴിവിട്ട നിയമനം, സസ്പെൻഡ് ചെയ്ത് ഗവര്‍ണര്‍

Published : Jul 13, 2026, 02:39 PM IST
suspended Karnataka Public Service Commission (KPSC) chairman Shivashankarappa S Sahukar

Synopsis

മക്കളെ സർക്കാർ സർവീസിൽ നിയമവിരുദ്ധമായി നിയമിച്ചെന്ന ഗുരുതരമായ ആരോപണത്തെ തുടർന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ ഗവർണർ താവർചന്ദ് ഗെലോട്ട് സസ്പെൻഡ് ചെയ്തു. പദ്ധതി നിർവാസിതർക്കുള്ള ക്വാട്ട ദുരുപയോഗം ചെയ്താണ് നിയമനം നടത്തിയതെന്നാണ് പ്രധാന ആരോപണം.

ബെംഗളൂരു: സ്വന്തം പെൺമക്കളെ സർക്കാർ സർവീസിൽ നിയമവിരുദ്ധമായി നിയമിച്ചെന്ന ഗുരുതരമായ ആരോപണത്തെ തുടർന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ ഗവർണർ താവർചന്ദ് ഗെലോട്ട് സസ്പെൻഡ് ചെയ്തു. സാഹുക്കറിന്റെ മക്കളായ ചന്ദ്രകല, സുസ്മിത എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ഈ അസാധാരണ നടപടി. സാഹുക്കറിന്റെ മകൾ ചന്ദ്രകലയെ 2018ൽ അസിസ്റ്റന്റ് രജിസ്ട്രാറായും, മറ്റൊരു മകൾ സുസ്മിതയെ 2021-ൽ സ്റ്റേറ്റ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് കൺട്രോളറായുമാണ് നിയമിച്ചത്. ഈ രണ്ട് നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് പരാതി ഉയർന്നത്. ഇതേത്തുടർന്നാണ് ഗവർണറുടെ ഇടപെടൽ.

തട്ടിപ്പ് 'പദ്ധതി നിർവാസിത' ക്വാട്ടയിൽ 

സർക്കാർ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ‘പദ്ധതി നിർവാസിത’ ക്വാട്ട ദുരുപയോഗം ചെയ്താണ് നിയമനങ്ങൾ നടത്തിയതെന്നാണ് പ്രധാന ആരോപണം. എന്നാൽ, സാഹുക്കറിന്റെ കുടുംബത്തിന് ഈ രീതിയിൽ ഭൂമി നഷ്ടമായിട്ടില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംവരണ തത്വങ്ങളുടെ നഗ്നമായ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലെ കൗതുകകരമായ മറ്റൊരു കാര്യം, ജോലി നേടുന്നതിനായി ഒരു മകൾ ഹാജരാക്കിയ വരുമാന സർട്ടിഫിക്കറ്റാണ്. കുടുംബത്തിന്റെ വാർഷിക വരുമാനം വെറും 40,000 രൂപയാണെന്ന് കാണിക്കുന്ന ജാതി-വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും ആരോപണമുണ്ട്. കെപിഎസ്‌സി ചെയർമാൻ പദവിയിലിരിക്കുന്ന ഒരാളുടെ കുടുംബ വരുമാനം ഇത്ര കുറച്ചു കാണിച്ചത് തന്നെ സംശയങ്ങൾക്ക് ആക്കം കൂട്ടി.

ഗവർണറുടെ അടിയന്തര നടപടി; അന്വേഷണം സുപ്രീം കോടതിക്ക്

ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് ഗവർണർ സാഹുക്കറിനെ ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ 317(2) അനുച്ഛേദം പ്രകാരമാണ് ഗവർണർക്ക് ഇതിനുള്ള അധികാരമുള്ളത്. ഈ അധികാരം ഉപയോഗിച്ചാണ് ഗവർണർ അടിയന്തര നടപടി സ്വീകരിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനായി ഗവർണർ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. കെപിഎസ്‌സി അംഗമായിരുന്ന സാഹുക്കർ 2023 ഫെബ്രുവരിയിലാണ് ചെയർമാനായി ചുമതലയേറ്റത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുപ്രീംകോടതിയിൽ നിര്‍ണായക ഉത്തരവ് സമ്പാദിച്ച് വിജയ് സര്‍ക്കാര്‍, തമിഴ്നാട്ടിൽ ഗോവധ നിരോധനം നീങ്ങി; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ എടുത്ത് തലയ്ക്കടിച്ചു; യുവാവ് മരിച്ചു