കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ എടുത്ത് തലയ്ക്കടിച്ചു; യുവാവ് മരിച്ചു

Published : Jul 13, 2026, 01:10 PM IST
Odisha Man Death

Synopsis

ഒഡീഷയിൽ കുടുംബ വഴക്കിനിടെ മൊബൈലുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ബോലാങ്കിർ ജില്ലയിലെ ചിന്മിഭാട്ടി പാദയിലാണ് സംഭവം. ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്ര ആണ് ഭാര്യ മൊബൈലുകൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.

ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്ന് മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഒഡീഷയിലെ ബോലാങ്കിർ ജില്ലയിലാണ് സംഭവം. ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്. വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ കൊണ്ട് യുവാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സ തേടിയെങ്കിലും മരണപ്പെട്ടു.

ബോളാങ്കിർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിന്മിഭാട്ടി പാദയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്ത് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടക്കി.

വീട്ടിലെത്തിയതിന് പിന്നാലെ യുവാവിൻ്റെ ആരോഗ്യനില വഷയളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച യുവാവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവിൻ്റെ പിതാവ് പൊലീസിൽ നൽകി. മകൻ്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. 

അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം. യുവാവിൻ്റെ മരണം നാട്ടുകാരെ അടക്കം ഞെട്ടിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
'മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ല'; ഭക്തർ ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് മദ്രാസ് ഹൈക്കോടതി