2 വരി പാടിയാൽ മതിയെന്ന ഉത്തരവ് നിയമ വിരുദ്ധം, വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ

Published : Sep 22, 2026, 04:42 PM IST
Karnataka Governor Thaawarchand Gehlot (Photo/ANI)

Synopsis

സർക്കാർ തീരുമാനം കേന്ദ്ര മാ‍ർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വന്ദേമാതരം ആലാപനത്തിന് കേന്ദ്രം പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ വിശദമാക്കിയിട്ടുണ്ട്

ബെംഗളൂരു: വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ തവർചന്ദ് ഗെഹ്‍ലോട്ട്. വന്ദേമാതരം രണ്ട് സ്റ്റാൻസ് ആലപിച്ചാൽ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കത്ത്. സെപ്തംബർ 8 ലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനം കേന്ദ്ര മാ‍ർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വന്ദേമാതരം ആലാപനത്തിന് കേന്ദ്രം പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ വിശദമാക്കിയിട്ടുണ്ട്.

അതിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. വന്ദേമാതരം വെട്ടിച്ചുരുക്കുന്നത് നിയമവിരുദ്ധമാണെന്നും പാർലമെന്റ് പാസാക്കിയ നിയമപ്രകാരം വന്ദേമാതരത്തിന് നിയമപരമായ പരിരക്ഷയുണ്ടെന്നുമാണ് ഗവർണർ കത്തിൽ വിശദമാക്കുന്നത്. അനാവശ്യമായ തർക്കങ്ങളും ഭരണഘടനാപരമായ നിയമപ്രശ്നങ്ങളും ഒഴിവാക്കുന്നതിനായാണ് ഗവർണർ കത്തിലൂടെ നിർദ്ദേശം നൽകിയിരിക്കുന്നത്. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സെപ്റ്റംബർ എട്ടിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി വേണം സംസ്ഥാന സർക്കാരിന്റെ എല്ലാ നടപടികളും മുന്നോട്ട് പോകാനെന്ന് ഭരണഘടനയുടെ 162, 256, 257(1) വകുപ്പുകൾ ഉദ്ധരിച്ച് ഗവർണർ വ്യക്തമാക്കി. ഗവർണറുടെ കത്തിന്റെ പകർപ്പുകൾ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി, ഡിപിഎആർ സെക്രട്ടറി എന്നിവർക്കും അയച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്നദാനത്തിനായി തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം
ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി യുഎന്നിൽ ഇന്ത്യ; രക്ഷാസമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയേറി