നെഹ്റുവും അംബേദ്കറും അകത്ത്, സവർക്കറും ഹെഡ്​ഗെവാറും പുറത്ത്; കർണാടക സ്കൂൾ സിലബസിൽ മാറ്റം

Published : Jun 16, 2023, 09:17 AM ISTUpdated : Jun 16, 2023, 09:21 AM IST
നെഹ്റുവും അംബേദ്കറും അകത്ത്, സവർക്കറും ഹെഡ്​ഗെവാറും പുറത്ത്; കർണാടക സ്കൂൾ സിലബസിൽ മാറ്റം

Synopsis

ഈ അധ്യയന വർഷം തന്നെ പരിഷ്കരിച്ച പാഠ്യപദ്ധതിയാകും സ്കൂളുകളിൽ പഠിപ്പിക്കുക. പാഠ പുസ്തകങ്ങൾ പരിഷ്കരിക്കുമെന്നത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുമാർ ബം​ഗാരപ്പ പറഞ്ഞു.

ബെം​ഗളൂരു: മുൻ സർക്കാറിന്റെ പാഠ്യബദ്ധതി പരിഷ്കാരങ്ങൾ റദ്ദാക്കി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ദിവസമാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രിസഭ അനുമതി നൽകിയത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്​ഗെവാർ, വി ഡി സവർക്കർ എന്നിവരെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാ​ഗങ്ങൾ ഒഴിവാക്കാനും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാ​ഗം ഉൾപ്പെടുത്താനും തീരുമാനിച്ചു. മുൻ സർക്കാർ ഒഴിവാക്കിയ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെക്കുറിച്ചുള്ള കവിതയും പാഠഭാ​ഗങ്ങളിൽ ഉൾപ്പെടുത്തും. അഞ്ചം​ഗ കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്.

ഈ അധ്യയന വർഷം തന്നെ പരിഷ്കരിച്ച പാഠ്യപദ്ധതിയാകും സ്കൂളുകളിൽ പഠിപ്പിക്കുക. പാഠ പുസ്തകങ്ങൾ പരിഷ്കരിക്കുമെന്നത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുമാർ ബം​ഗാരപ്പ പറഞ്ഞു. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ സാമൂഹ്യപാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്. സാവിത്രി ഫൂലെയെക്കുറിച്ചുള്ള പാഠഭാ​ഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി സുലിബലെ എഴുതിയ ഭാ​ഗവും ഒഴിവാക്കി. നെഹ്റു, അംബേദ്കർ തുടങ്ങിയവരുടെ ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് മുൻ സർക്കാർ ഹെഡ്​ഗെവാർ, സവർക്കർ തുടങ്ങിയവരുടെ പാഠഭാ​ഗങ്ങൾ ഉൾപ്പെടുത്തിയത്. അന്നത്തെ ബിജെപി സർക്കാറിന്റെ നടപടിയിൽ വ്യാപക വിമർശനമുയർന്നിരുന്നു. 

കഴിഞ്ഞ ദിവസം നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോൺ​ഗ്രസ് സർക്കാർ റദ്ദാക്കി. ലൗ ജിഹാദ് വിരുദ്ധ നിയമമെന്ന് ബിജെപി അവകാശപ്പെ‌ട്ട നപ്പാക്കിയ നിയമമാണിത്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സർക്കാറുകളുടെ മാതൃക പിന്തുടർന്നാണ് കർണാടകയിലും ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. 2022 സെപ്റ്റംബർ 21ന് ബൊമ്മൈ സർക്കാർ മതപരിവർത്തന നിരോധന നിയമം പാസാക്കി. അന്നുതന്നെ കോൺ​ഗ്രസ് ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാ​ഗം നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

നിർബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നായിരുന്നു സർക്കാറിന്റെ വാദം.  നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം. മതം മാറ്റിയെന്ന് രക്തബന്ധത്തിലുള്ള ആര് പരാതി നൽകിയാലും അത്‌ പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നതാണ്.

മണിപ്പൂരിൽ കലാപം തുടരുന്നു, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് നേരെ ആക്രമണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ