
ബംഗുളൂരു : വധുവിന്‍റെ സാരിക്ക് നിലവാരം കുറവാണെന്ന് ആരോപിച്ച് വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി. കര്‍ണാടകയിലെ ഹസനിലാണ് വധുവിന്‍റെ സാരിയുടെ നിലവാരത്തെ ചൊല്ലി രഘുകുമാര്‍ എന്ന യുവാവും സംഗീത എന്ന യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങിയത്.
ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പതിവുപോലെ പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ആദ്യൃം എതിര്‍പ്പുണ്ടായെങ്കിലും മക്കള്‍ പിന്മാറില്ലെന്ന് മനസിലായതോടെ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. വിവാഹ ചടങ്ങുകള്‍ തുടങ്ങി. ഇതിനിടെ മകന്റെ വധുവായി എത്തുന്ന സംഗീത ധരിച്ചിരിക്കുന്നത് നിലവാരമില്ലാത്ത സാരിയാണെന്നും അത് മാറ്റണമെന്നും വരന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ യുവതി തയ്യാറായില്ല.
ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ വരനോട് മാതാപിതാക്കള്‍ ഓടിരക്ഷപെടാന്‍ ആവശ്യപ്പെടുകയും വരന്‍ അക്ഷരംപ്രതി അനുസരിക്കുകയുമായിരുന്നു.
സംഭവത്തില്‍ വരനും കുടുംബത്തിനുമെതിരെ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. രഘു ഒളിവിലാണെന്നും, ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam