ദില്ലി: രാജ്യമാകെ ഉറ്റുനോക്കുന്ന ദില്ലി തെരഞ്ഞെടുപ്പില്‍ സര്‍വ്വെകള്‍ നല്‍കിയ ആത്മവിശ്വാസത്തോടെ ആംആദ്മിയും തിരിച്ചുവരവിന് കാതോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും വമ്പന്‍ പോരാട്ടത്തിലാണ്. അഭിപ്രായ സര്‍വ്വെകളെല്ലാം കെജ്‍രിവാള്‍ സര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ചയാണ് പ്രവചിക്കുന്നത്. എല്ലാ അഭിപ്രായസര്‍വ്വെകളെയും തള്ളികളഞ്ഞുള്ള പ്രവചനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആറാമിന്ദ്രിയത്തിന്‍റെ പ്രവർത്തനങ്ങളാല്‍ ബിജെപി ജയിക്കുമെന്ന് ബോധ്യപ്പെട്ടതായി മനോജ് തിവാരി അഭിപ്രായപ്പെട്ടു. എല്ലായിടത്തും ബിജെപിക്കനുകൂലമായ സാഹചര്യമാണ് കാണുന്നത്. ആറാമിന്ദ്രിയത്തിൽ വിശ്വസിക്കുന്നവര്‍ക്ക് എന്‍റെ വാക്കുകള്‍ വിശ്വസിക്കാം. ബിജെപി സർക്കാർ നിലവിൽ വരുമെന്നതില്‍ എനിക്ക് ഉറപ്പമുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ജയത്തിനായി അമ്മ ഇന്ന് വ്രതമിരിക്കുന്നുണ്ടെന്നും തിവാരി മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു തിവാരിയുടെ പ്രതികരണം.
ദില്ലി തെരഞ്ഞെടുപ്പ്:എന്ത് സംഭവിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam