കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കർണാടക ആരോഗ്യമന്ത്രിയെ നീക്കി

Web Desk   | Asianet News
Published : Mar 24, 2020, 10:46 PM IST
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും  കർണാടക ആരോഗ്യമന്ത്രിയെ നീക്കി

Synopsis

ബെംഗളൂരുവിൽ നിന്ന് പുറത്തുപോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സർക്കാർ സമയമനുവദിച്ചു. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ യാത്ര പൂർത്തിയാക്കണം.

ബെംഗളൂരു: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് പുതിയ ചുമതല. ആരോഗ്യവകുപ്പിൽ നിന്ന് കൊവിഡ് പ്രതിരോധ ചുമതല എടുത്തുകളഞ്ഞുളള പ്രത്യേക വിജ്ഞാപനം ഗവർണർ പുറത്തിറക്കി. വകുപ്പിൽ ശ്രീരാമുലു പരാജയമാണെന്ന വിമർശനവും ഇരുമന്ത്രിമാരും തമ്മിലുളള ശീതസമരവുമാണ് മാറ്റത്തിന് പിന്നിൽ. 

അതിനിടെ ബെംഗളൂരുവിൽ നിന്ന് പുറത്തുപോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സർക്കാർ സമയമനുവദിച്ചു. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ യാത്ര പൂർത്തിയാക്കണം. കാസർകോട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് ഇന്ന് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്