
കൊച്ചി: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയ സംഭവത്തില്‍ കർണാടക സർക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. കേസ് ഇനി മാർച്ച് അഞ്ചിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. എന്നാല്‍ ഇത് കേന്ദ്രസർക്കാരിന്‍റെ അൺലോക്ക് നിയമങ്ങൾക്ക് എതിരാണെന്നാണ് ഹർജി. കാസർകോഡ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് ഹർജി നല്‍കിയത്.
എന്നാല്‍ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ആവര്‍ത്തിച്ചു. വരുന്നവരെ വിലക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam