ബെംഗളൂരു അക്രമം; നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി കമ്മീഷനെ നിയമിച്ചു

By Web TeamFirst Published Aug 28, 2020, 4:53 PM IST
Highlights

ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ പൊതു - സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ്  കണക്കാക്കുക. 

ബെംഗളൂരു: ബെംഗളൂരു അക്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി പ്രതികളിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക  ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ കർണാടക ഹൈക്കോടതി നിയമിച്ചു. മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ്  കെംപണ്ണയെയാണ് നിയമിച്ചത്. 

ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ പൊതു - സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ്  കണക്കാക്കുക. നിലവിൽ ബെംഗളൂരു അർബൻ ഡെപ്യുട്ടി കമ്മീഷണറും സെൻട്രൽ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. 25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമത്തിനാണ്  ആഗസ്റ്റ് 11 ന്  ബെംഗളൂരു നഗരം സാക്ഷിയായത്. 

click me!