കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Sep 16, 2020, 4:32 PM IST
Highlights

വീട്ടിൽ നിരീക്ഷണത്തിലാണെന്നും രോ​ഗല​ക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബസവരാജ് ട്വീറ്റ് ചെയ്തു. 

ബം​ഗളൂരൂ: കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ കൊവിഡ്​ 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിലാണെന്നും രോ​ഗല​ക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബസവരാജ് ട്വീറ്റ് ചെയ്തു. 

“ഞങ്ങളുടെ വീട്ടിൽ ജോലിചെയ്യുന്നയാൾക്ക് ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഞാൻ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രോ​ഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അടുത്തിടെ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടവർ ഉടനടി പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു. ഉചിതമായ മുൻകരുതലുകളും എടുക്കുക“, ബസവരാജ് ട്വിറ്ററിൽ കുറിച്ചു. 

നേരത്തെ സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തുടങ്ങിയവര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച ഇവർ ആശുപത്രി വിടുകയും ചെയ്തിരുന്നു. 

click me!