ഇനി ചില്ലറയെ ചൊല്ലി കണ്ടക്ടറുമായി തർക്കം വേണ്ട; യുപിഐ പെയ്മെന്‍റ് സംവിധാനവുമായി കർണാടകയിലെ കെഎസ്ആർടിസി

Published : Nov 13, 2024, 04:09 PM IST
ഇനി ചില്ലറയെ ചൊല്ലി കണ്ടക്ടറുമായി തർക്കം വേണ്ട; യുപിഐ പെയ്മെന്‍റ് സംവിധാനവുമായി കർണാടകയിലെ കെഎസ്ആർടിസി

Synopsis

പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ  സജ്ജീകരിച്ചു

ബെംഗളൂരു: ബസ് ടിക്കറ്റിനുള്ള പണം കയ്യിൽ കരുതുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കൃത്യമായ തുക നൽകാനുള്ള ചില്ലറ യാത്രക്കാരുടെ കയ്യിലുണ്ടാവില്ല. തിരിച്ചുതരാനുള്ള ചില്ലറ കണ്ടക്ടറുടെ കയ്യിലുമുണ്ടാവില്ല. ഇതിന് പരിഹാരമായി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്ആർടിസി. 

യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. ചില്ലറ സംബന്ധിച്ച് യാത്രക്കാരും കണ്ടക്ടറും തമ്മിൽ വാഗ്വാദങ്ങൾ ഇന്നത്തെ കാലത്ത് പതിവാണ്. ഇതിന് പരിഹാരമായാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കാഷ്‍ലെസ് പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കുന്നത്. 

പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ട്. ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകൾ ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സംവിധാനം നവീകരിക്കുകയാണെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പരമ്പരാഗത ടിക്കറ്റ് മെഷീനുകൾ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

യുപിഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെ പല രീതിയിൽ ടിക്കറ്റ് ചാർജ് നൽകാം. കെഎസ്ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. യാത്രക്കാർക്കും കണ്ടക്ടർമാർക്കും ഒരുപോലെ പ്രയോജനകരമാണ് കാഷ് ലെസ് സംവിധാനമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 

ഇന്ത്യയിൽ തന്നെ വളരെ കുറച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളേ ഡിജിറ്റൽ ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടുള്ളൂ. എബിക്‌സ് കാഷ് ലിമിറ്റഡുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 ടിക്കറ്റ് മെഷീനുകൾ കൂടി എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

വാട്സ്ആപ്പിൽ വരുന്ന എല്ലാ വിവാഹ ക്ഷണക്കത്തുകളും തുറക്കല്ലേ, പണി കിട്ടും; പുതിയൊരു തട്ടിപ്പിനെ കുറിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി