ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; മൂന്ന് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്

Published : Nov 05, 2019, 10:43 PM ISTUpdated : Nov 05, 2019, 10:44 PM IST
ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; മൂന്ന് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്

Synopsis

തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. 

ബെം​ഗളൂരു: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്. അലന്ദ് താലൂക്കിലെ മദനാഹിപ്പരാഗ ഗ്രാമത്തിലാണ് സംഭവം. ശ്രീശിയാൽ എന്നയാളാണ് ഭാര്യ സംഗീത സക്കറേജയെ കൊലപ്പെടുത്തിയത്.

മകനെ കൊലക്ക് സഹായിച്ചതിൽ ശ്രീശിയാലിന്റെ അമ്മ പാർവതിക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഗീതയുടെ മൃതദേഹം ഇയാൾ കട്ടിലിടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോൾ കണ്ടത് അഴുകിയ സംഗീതയുടെ മൃതദേഹമായിരുന്നു. തുടർന്ന് ശ്രീശിയാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി; 'ഇന്ധന നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണം വാങ്ങൽ ഒഴിവാക്കണം'
പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം, ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോം അടക്കം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി