
കര്‍ണാടകയില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ മന്ത്രി മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് പൊലീസിനോടും വനിതാ കമ്മീഷനോടും അടിയേറ്റ സ്ത്രീ വ്യക്തമാക്കി. പാവങ്ങളുടെ സഹായി ആണ് മന്ത്രിയെന്നും ദൈവത്തെ പോലെയാണെന്നുമാണ് ഇപ്പോഴത്തെ ഇവരുടെ പ്രതികരണം. ദേശീയ വനിതാ കമ്മീഷന് അടക്കം സ്വമേധയാ കേസ് എടുത്തതിനിടെയാണ് കെംപമ്മ മൊഴി മാറ്റിയത്.
മന്ത്രി സോമണ തന്നെ മര്‍ദ്ദിച്ചിട്ടില്ല. ഭൂമി അനുവദിച്ച് തരണമെന്ന് പറയാന്‍ സ്വയം മന്ത്രിയുടെ കാലില്‍ വീണതാണ്. അപ്പോൾ തന്നെ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. ഈ രംഗങ്ങളാണ് മാധ്യമങ്ങളും കൂടെ നിന്നവരും ചേര്‍ന്ന് തെറ്റായി വ്യാഖ്യാനിച്ചത്. മന്ത്രി ഇടപെട്ട് ഭൂമി അനുവദിച്ച് നല്‍കുകയും 4000 രൂപ തരുകയും ചെയ്തു. ദൈവത്തെ പോലെയാണ് മന്ത്രി സോമണ്ണയെന്നും കെംപമ്മ പറഞ്ഞു. പൊലീസിനോടും വനിതാ കമ്മീഷനോടും ഇതേനിലപാടാണ് കെംപമ്മ അറിയിച്ചിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കായി ഞായറാഴ്ച ചാമരാജ് നഗറില്‍ നടത്തിയ പട്ടയ വിതരണത്തിനിടെയാണ് വിവാദ രംഗമുണ്ടായത്. അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായി ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് മന്ത്രിയുടെ അടുത്തെത്തിയ കെംപമ്മയുടെ മുഖത്ത് മന്ത്രി സോമണ്ണ അടിച്ചു, ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയതോടെ മന്ത്രിക്കെതിരെ നടപടിക്ക് ബിജെപി നീക്കം തുടങ്ങി. ഇതിനിടെയാണ് പരാതിക്കാരി മലക്കം മറിഞ്ഞിരിക്കുന്നത്. മന്ത്രിയെ പുകഴ്ത്തിയുള്ള കെംപമ്മയുടെ പ്രതികരണം സോമണ്ണയുടെ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിന് പിന്നാലെ സോമണ്ണയ്ക്ക് എതിരെ നടപടിയുണ്ടായേക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന വികസന വകുപ്പ് മന്ത്രിയായ വി സോമണ്ണ സംഭവത്തിന് പിന്നാലെ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നതായും പരിപാടി സംഘടിപ്പിച്ചത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അടിസ്ഥാന വര്‍ഗത്തിന് വേണ്ടിയാണെന്നും പ്രതികരിച്ചിരുന്നു. സ്ത്രീയോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍ കൈ കൊണ്ട് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും വനിതകളെ തനിക്ക് ഏറെ ബഹുമാനമാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ജയ്റാം രമേശ് അടക്കമുള്ളവര്‍ ബിജെപിക്കെതിരായ ആക്രമണത്തിന് വീഡിയോ ഉപയോഗിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam