അമ്മയടക്കം നിരവധിപ്പേര്‍ മതംമാറിയെന്ന് എംഎല്‍എ; മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണ നീക്കവുമായി കര്‍ണാടക

By Web TeamFirst Published Sep 23, 2021, 10:47 AM IST
Highlights

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകത്തിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നു. തന്‍റെ അമ്മ ഉള്‍പ്പെടെ ഹിന്ദുമത വിശ്വാസികളായ 20000  പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു എംഎല്‍എ ആരോപിച്ചത്

മതപരിവര്‍ത്തനം (conversion) തടയാനായി നിയമനിര്‍മ്മാണം നടത്താനുള്ള നീക്കവുമായി കര്‍ണാടക(Karnataka). ചൊവ്വാഴ്ചയാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര(Home Minister Araga Jnanendra) ഇക്കാര്യം വിശദമാക്കിയത്. എംഎല്‍എയായ ഗൂലിഹട്ടി ശേഖറിന്റെ(MLA Goolihatti Shekhar) മതപരിവര്‍ത്തനം(Religious Conversion) സംബന്ധിച്ച പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകത്തിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നു. തന്‍റെ അമ്മ ഉള്‍പ്പെടെ ഹിന്ദുമത വിശ്വാസികളായ 20000  പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്. കുങ്കുമം പോലും ധരിക്കരുതെന്നാണ് മിഷണറിമാര്‍ അമ്മയോട് പറഞ്ഞത്. അമ്മയുടെ റിംഗ് ടോണ്‍ അടക്കം ക്രിസ്തീയ ഭക്തിഗാനം ആയി മാറിയ നിലയാണ് ഇപ്പോള്‍. പൂജ ചെയ്യല്‍ പോലും വീടിനുള്ളില്‍ സാധിക്കാത്ത സ്ഥിതിയാണെന്നും എന്തെങ്കിലും പറഞ്ഞാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഗൂലിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.

മിഷണറിമാര്‍ അമ്മയെ പലവിധ കാര്യങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മതപരിവര്‍ത്തനം നടത്തിയതെന്നുമായിരുന്നു എംഎല്‍എയുടെ ആരോപണം. സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്ന കര്‍ണാടകയില്‍ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും മതപരിവര്‍ത്തനം സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിനെതിരെ ബില്ല് പാസാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!