
ബെംഗളൂരു: കർണാടകത്തിൽ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കർണാടക സർക്കാർ. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണം എന്നാണ് സർക്കാർ നിർദ്ദോശം. തീരുമാനം കർണാടക സ്വദേശികൾക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മരിക്കുന്ന കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നൽകില്ല.
മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുംബൈയിൽ നിന്ന് മൃതദേഹത്ത അനുഗമിച്ചെത്തിയ നാല് പേർക്ക് മണ്ഡ്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് തീരുമാനത്തിന് പിന്നിൽ. അതേ സമയം നടപടിക്രമങ്ങൾ പാലിച്ച് മൃതദേഹം കൊണ്ടുവരാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam