കർണാടകത്തിൽ ക്ഷേത്രത്തിൽ അപകടം; മലമുകളിലേക്ക് കയറിയവർ വഴുതി താഴേക്ക് വീണു, നിരവധി തീർത്ഥാടക‍ർക്ക് പരിക്ക്

Published : Nov 01, 2024, 02:17 PM IST
കർണാടകത്തിൽ ക്ഷേത്രത്തിൽ അപകടം; മലമുകളിലേക്ക് കയറിയവർ വഴുതി താഴേക്ക് വീണു, നിരവധി തീർത്ഥാടക‍ർക്ക് പരിക്ക്

Synopsis

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലേക്ക് മലകയറിയ തീർത്ഥാടകർ വഴുതി വീണു

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് ബിജെപി-കോൺഗ്രസ് സഖ്യം, ഭരണം പിടിക്കാൻ കൈകോർത്തു, അംബർനാഥിൽ ബിജെപി മേയർ വിജയിച്ചു, പിന്നാലെ കോൺഗ്രസിൽ സസ്പെൻഷൻ
`വിജയ് രാഷ്ട്രീയ ശക്തിയാണ്, ആർക്കും അത് നിഷേധിക്കാനാകില്ല'; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി