മദ്യപിച്ച് മൃഗശാലയിലെത്തി, കൂട്ടിലേക്ക് ചാടി; സിംഹത്തിന്‍റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

Published : Mar 19, 2021, 11:15 PM ISTUpdated : Mar 19, 2021, 11:26 PM IST
മദ്യപിച്ച് മൃഗശാലയിലെത്തി, കൂട്ടിലേക്ക് ചാടി; സിംഹത്തിന്‍റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

Synopsis

മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ  കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

കൊല്‍ക്കത്ത: മദ്യപിച്ചെത്തി മൃഗശാലയില്‍ സിംഹത്തിന്‍റെ കൂട്ടിലേക്ക് ചാടിയ യുവാവിന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ  ആണ്  നാല്‍പതുകാരനെ സിംഹം ആക്രമിച്ചത്. മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ  കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന്  പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിച്ചു. സിംഹത്തിന്‍റെ ആക്രമണത്തില്‍ തോളിനും കഴുത്തിനും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്താക്കി.  നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. സിംഹത്തിന്റെ  കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാര്‍ ഇടപെട്ട് രക്ഷിച്ചതിനാല്‍ അന്ന് വലിയ അപകടം ഒഴിവായി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എപ്സ്റ്റീന്‍ ഫയല്‍ വിവാദം: കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം
ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം; സേവാ തീർത്ഥിലേക്ക് ഓഫീസ് മാറി, നാല് പ്രധാനഫയലുകളിൽ ഒപ്പുവെച്ച് മോദി