
കരൂർ: തമിഴ്നാട് കരൂർ അപകടത്തിൽ ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ ഷെഹീർ മരിച്ചു. തൃശ്ശൂർ സ്വദേശിയാണ് ഇയാൾ. ബെംഗളൂരുവിൽ നിന്ന് മലയാളികളുമായി വരുന്നതിനിടെ സേലത്തിന് സമീപമാണ് ഇന്നലെ അപകടമുണ്ടായത്. ടാങ്കർ ലോറിയുമായു ബസ് കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെ സേലം ദേശീയപാതയിലായിരുന്നു അപകടം. ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി ബെംഗ്ലൂരുവില്‍ നിന്ന് കോട്ടയത്തേക്ക് വരുകയായിരുന്നു ബസ്. ഇടറോഡിലേക്ക് വെട്ടിതിരിഞ്ഞ വാട്ടര്‍ടാങ്കര്‍ ലോറിയില്‍ പിന്നാലെ വന്ന ബസ് ഇടിച്ച് കയറി. നഴ്സിങ്ങ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരും അടക്കം 24 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് വിദ്യാര്‍ത്ഥികളുടെ തലയ്ക്ക് പരിക്കേറ്റു.
കരൂരിലെ വിവിധ ആശുപ്ത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുമളി ചെക്ക്പോസ്റ്റ് വഴി ഇന്നലെ അതിര്‍ത്തി കടക്കേണ്ടവരായിരുന്നു ഇവർ. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. ബെംഗ്ലൂരുവിലെ സമൂഹമാധ്യമകൂട്ടായ്മകള്‍ വഴിയാണ് ഇവർ ഒരുമിച്ച് ചേര്‍ന്ന് ബസ്സില്‍ നാട്ടിലേക്ക് തിരിച്ചത്.