കരുണാനിധി ഓർമ്മയായിട്ട് ഒരു വർഷം; അനുസ്മരണ യോ​ഗത്തിൽ വിവിധ പാർട്ടി നേതാക്കൾ പങ്കെടുക്കും

By Web TeamFirst Published Aug 7, 2019, 3:35 PM IST
Highlights

ചെന്നൈ അണ്ണാശാലയിൽ നിന്ന് കരുണാസമാധിയിലേക്ക് നടന്ന അനുസ്മരണ റാലിയിൽ കോൺഗ്രസ് നേതാവ് എ കെ ആന്റണി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ പങ്കെടുത്തു. 

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം. കരുണാനിധിയുടെ ഒന്നാം ചരമവാർഷികത്തിൽ ഡിഎംകെ നേതാക്കളും പാർട്ടി പ്രവർത്തകരും കരുണാസമാധിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചെന്നൈ അണ്ണാശാലയിൽ നിന്ന് കരുണാസമാധിയിലേക്ക് നടന്ന അനുസ്മരണ റാലിയിൽ കോൺഗ്രസ് നേതാവ് എ കെ ആന്റണി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട് നടക്കുന്ന കരുണാനിധി അനുസ്മരണ യോഗം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറും. മമതാ ബാനർജിക്ക് പുറമേ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തുടങ്ങിയവർ പങ്കെടുക്കും.

വായിക്കാം; കലൈഞ്ജർ കരുണാനിധി ഓർമ്മയായിട്ട് ഒരു വർഷം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ ചൂണ്ടികാട്ടി ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ കലൈഞ്ജറുടെ പ്രതിമ മമതാ ബാനർജി അനാച്ഛാദനം ചെയ്യും.

click me!