മുംബൈയിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർകോട് സ്വദേശി മരിച്ചു

Web Desk   | Asianet News
Published : May 02, 2020, 02:30 PM ISTUpdated : May 02, 2020, 03:47 PM IST
മുംബൈയിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർകോട് സ്വദേശി മരിച്ചു

Synopsis

കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്

മുംബൈ: മഹാരാഷ്ട്രയിൽ ചികിത്സ കിട്ടാതെ ഒരു മരണം കൂടി. മുബൈയിൽ വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർകോട് സ്വദേശിയാണ് മരിച്ചത്.  കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. 

കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. മഹാനഗരത്തിലേറെ അഞ്ചിലേറെ ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ചികിത്സ ലഭിച്ചില്ല. രണ്ട് മണിക്കൂറോളമാണ് ഇദ്ദേഹം ചികിത്സയ്ക്കായി അലഞ്ഞത്. സമാനമായ സംഭവം നേരത്തെയും മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചികിത്സ കിട്ടാതെ ഒരു വീട്ടമ്മയാണ് മരിച്ചത്.

PREV
click me!

Recommended Stories

60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ
ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു