കാസർകോട് കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ

Published : Sep 12, 2020, 03:57 PM IST
കാസർകോട് കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ

Synopsis

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്. കാസർകോട് അടക്കം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

കാസ‌ർകോട്: കാസർകോട് ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാൽ രാജപുരം റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. 

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്. കാസർകോട് അടക്കം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി