എട്ടുവർഷത്തിനിടയിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് ആകെ രണ്ടുപരാമർശങ്ങൾ മാത്രമാണ് തന്നെക്കുറിച്ച് വന്നിട്ടുള്ളത്. ഒന്ന് ഒരു ഇ-മെയിൽ സന്ദേശവുമായി ബന്ധപ്പെട്ടാണെന്ന് മന്ത്രി പറഞ്ഞു.

ദില്ലി: യു.എസിലെ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എപ്‌സ്റ്റീനെ ന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.) കമ്മിഷന്റെ ഭാഗമായിരിക്കേയാണ് കണ്ടത്. അതേസമയം ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ബുധനാഴ്ച ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.പി.ഐ.യിൽ തന്റെ മേലധികാരിയായിരുന്ന ടെർജെ റോഡ് ലാർഷന് എപ്‌സ്റ്റീനെ അറിയാം. അങ്ങനെയാണ് താൻ എപ്‌സ്റ്റീനെ കണ്ടിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാണ്. എട്ടുവർഷത്തിനിടയിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് ആകെ രണ്ടുപരാമർശങ്ങൾ മാത്രമാണ് തന്നെക്കുറിച്ച് വന്നിട്ടുള്ളത്. ഒന്ന് ഒരു ഇ-മെയിൽ സന്ദേശവുമായി ബന്ധപ്പെട്ടാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക കുറ്റകൃത്യത്തിനായി ദുരുപയോഗിച്ചുവെന്നതാണ് എപ്‌സ്റ്റീന്റെ പേരിലുള്ള കേസ്. താൻ നടത്തിയിട്ടുള്ള ആശയവിനിമയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എപ്‌സ്റ്റീന്റെ പ്രവൃത്തികളിൽ ഒരു താത്പര്യവുമില്ലാത്തയാളാണ് താൻ. അവരെസംബന്ധിച്ച് താൻ അവർക്ക് പറ്റിയ ആളല്ല. അതവർക്കുതന്നെ അറിയാം. തനിക്ക് ഇരട്ടമുഖമാണെന്നാണ് എപ്‌സ്റ്റീൻ വിശേഷിപ്പിച്ചിട്ടുള്ളത്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാ​ഗമായിട്ടാണ് കണ്ടത്. 8 വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താൻ സർക്കാരിന്റെ ഭാ​ഗമായിരുന്നില്ലെന്നും ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കി. രാഹുൽ ഇതുസംബന്ധിച്ച ഇ-മെയിലുകൾ വായിക്കണമെന്നും രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. 2009-2013 കാലത്ത് ന്യൂയോർക്കിൽ യു.എൻ. ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയായിരുന്നു പുര