'കശ്മീര്‍' രാജ്യസഭയില്‍; തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് അമിത് ഷാ, എതിര്‍ത്ത് പ്രതിപക്ഷം

By Web TeamFirst Published Jul 1, 2019, 2:54 PM IST
Highlights

ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. അതുകൊണ്ട് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലെന്നും അമിത് ഷാ പറഞ്ഞു. 

ദില്ലി: കശ്മീരില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആലോചനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിഭരണം നീട്ടുന്നതിനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ സംവരണ ബില്ലും സഭയില്‍ അവതരിപ്പിച്ചു. 

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരില്ല. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. അതുകൊണ്ട് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാര്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനഹിതത്തിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രപതി ഭരണ ഓർഡിനൻസിനെതിരെ ഡി രാജ നിരാകരണ പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രപതിഭരണം നീട്ടാനുള്ള പ്രമേയത്തെ സമാജ്‍വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പിന്തുണച്ചു. ഒരു ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രമേയത്തെ പിന്തുണക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

click me!