കശ്മീര്‍: ആഘോഷവുമായി കശ്മീരി പണ്ഡിറ്റുകള്‍

By Web TeamFirst Published Aug 5, 2019, 10:54 PM IST
Highlights

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും കശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റ് വിഭാഗത്തിന് ഗുണമാകുമെന്നും കശ്മീരി സമിതി ദില്ലി പ്രസിഡന്‍റ്  സമിര്‍ ചുരുംഗൂ പറഞ്ഞു.

ദില്ലി: കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആഘോഷവുമായി കശ്മീരി പണ്ഡിറ്റുകള്‍. ദില്ലിയിലാണ് മധുരം വിതരണം ചെയ്ത് പണ്ഡിറ്റുകള്‍ ആഘോഷിച്ചത്. ലജ്പത് നഗറില്‍ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും സര്‍ക്കാര്‍ തീരുമാനത്തെ ആഘോഷിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും കശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റ് വിഭാഗത്തിന് ഗുണമാകുമെന്നും കശ്മീരി സമിതി ദില്ലി പ്രസിഡന്‍റ്  സമിര്‍ ചുരുംഗൂ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിന്‍റെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മറ്റൊരു കശ്മീരി

പണ്ഡിറ്റ് വ്യക്തമാക്കി. ഗുരുഗ്രാമിലെ കശ്മീരി പണ്ഡിറ്റുകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.1990കളില്‍ കശ്മീരികള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.  
 

Gurugram, Haryana: Displaced Kashmiris celebrate in Cyber City after Union Government passes a resolution to revoke Article 370. pic.twitter.com/cCtBvZc5dk

— ANI (@ANI)
click me!