'അദാനിയെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചു'; വിരട്ടി പിന്മാറ്റാൻ നോക്കേണ്ടെന്ന് കെ.സി. വേണുഗോപാൽ

Published : Mar 19, 2023, 12:14 PM ISTUpdated : Mar 19, 2023, 12:24 PM IST
'അദാനിയെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചു'; വിരട്ടി പിന്മാറ്റാൻ നോക്കേണ്ടെന്ന് കെ.സി. വേണുഗോപാൽ

Synopsis

രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത്  വെള്ളരിക്ക പട്ടണം അല്ല

കൊച്ചി: അദാനിക്കെതിരെ ആരോപണം  ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദാനി വിഷയത്തിൽ  പാർലമെന്റിൽ സംസാരിച്ചതാണ്  പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയി. 

രാഹുലിന്റെ പ്രസംഗം  ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത്  വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങളിൽ  പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം, എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ക്കു ഒളിക്കാൻ പലതുമുണ്ട്. പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു


 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ