'ലൈംഗിക ചൂഷണത്തിലെ ഇരകളുടെ വിവരങ്ങൾ കൈമാറണം'; രാഹുൽ ഗാന്ധിയുടെ വസതിയിൽ ദില്ലി പൊലീസ്

Published : Mar 19, 2023, 11:20 AM ISTUpdated : Mar 19, 2023, 11:35 AM IST
'ലൈംഗിക ചൂഷണത്തിലെ ഇരകളുടെ വിവരങ്ങൾ കൈമാറണം'; രാഹുൽ ഗാന്ധിയുടെ വസതിയിൽ ദില്ലി പൊലീസ്

Synopsis

പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ട് പ്രശ്നങ്ങൾ പറഞ്ഞിരുന്നെന്ന രാഹുലിൻ്റെ പ്രസ്താവനയിൽ വിവരങ്ങൾ തേടാനാണ് നടപടി

ദില്ലി: രാഹുൽ ഗാന്ധിയുടെ വസതിയിൽ ദില്ലി പൊലീസ് എത്തി. പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ട് പ്രശ്നങ്ങൾ പറഞ്ഞിരുന്നെന്ന രാഹുലിൻ്റെ  പ്രസ്താവനയിൽ വിവരങ്ങൾ തേടാനാണ് പൊലീസ് എത്തിയത്. നേരത്തെ മൊഴി നൽകാൻ രാഹുലിന് ദില്ലി പൊലീസ് നോട്ടീസയച്ചിരുന്നു. മാര്‍ച്ച് 15ന് നല്‍കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും  അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചത്. എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ദില്ലി പൊലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പോലീസ് ശ്രമിക്കുന്നത് .ദില്ലി പോലീസിന് പിന്നിൽ കേന്ദ്ര സർക്കാരെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി.

 

അദാനിക്കെതിരെ ആരോപണം  ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു.അതിന്റെ തെളിവാണ്  പോലീസ് നടപടിയെന്നും പവന്‍ ഖേര ആരോപിച്ചു. അദാനി വിഷയത്തിൽ  പാർലിമെന്‍രില്‍ സംസാരിച്ചതാണ്  പ്രകോപനം.[ മോദിക്കി അസ്വസ്ഥതയും, ദേഷ്യവുമാണ്.മോദി തീക്കൊള്ളി കൊണ്ട് തല  ചൊറിയരുതെന്നും അദ്ദേഹം പറഞ്ഞു

 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം