
ദില്ലി: യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ തീരമാനമായി. സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ പ്രകീർത്തിച്ചു. ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസുകൾ സ്ഥാപിക്കുമെന്ന് സ്റ്റാമർ അറിയിച്ചു. ഗാസയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയവരെ എല്ലാം അഭിനന്ദിക്കുന്നുവെന്നും കിയ സ്റ്റാമർ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദം ശക്തമായിയെന്നും വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമെന്നും നരേന്ദ്രമോദി ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഗാസ, യുക്രെയ്ന്‍ സംഘര്‍ഷങ്ങളും സന്ദർശനത്തിൽ ചര്‍ച്ചയായി. സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്യന്നുവെന്നും മോദി അറിയിച്ചു. കാലാവസ്ഥ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സംയുക്ത നിധി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി. യുകെയുടെ 9 സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുടങ്ങും. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. നരേന്ദ്രമോദിയും കിയ സ്റ്റാര്‍മറും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഷ്ട്ര നേതാക്കളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam