കർഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റകൃത്യമല്ല; ദിശയുടെ അറസ്റ്റിൽ പ്രതിഷേധമറിയിച്ച് കെജ്‍രിവാൾ

By Web TeamFirst Published Feb 15, 2021, 5:05 PM IST
Highlights

രാജ്യത്തെ ജനാധിപത്യത്തിന് നേർക്ക് മുൻപെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നും കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. 

ദില്ലി: രാജ്യത്തെ കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ട്വീറ്റിലൂടെയാണ് കെജ്‍രിവാൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് നേർക്ക് മുൻപെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നും കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. ശനിയാഴ്ചയാണ് ദിശയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൂൾ കിറ്റ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ​ഗ്രേറ്റ തൻബെർ​ഗിനെയാണ്. രാജ്യദ്രോഹക്കുറ്റവും ​ഗൂഢാലോചനയുമാണ് ​ഗ്രേറ്റക്കെതിരെ ചുമത്തിയിരിക്കുന്നത്. 

'21 കാരി ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് നേർക്ക് മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള അക്രമണം ആണ്. നമ്മുടെ കർഷകരെ പിന്തുണക്കുന്നത് ഒരു കുറ്റകൃത്യമല്ല.' കെജ്‍രിവാൾ ട്വീറ്റിൽ  കുറിച്ചു. 

Arrest of 21 yr old Disha Ravi is an unprecedented attack on Democracy. Supporting our farmers is not a crime.

— Arvind Kejriwal (@ArvindKejriwal)
click me!