'ദേശവിരുദ്ധ ചിന്തകൾ ജനിക്കുന്ന തലച്ചോറുകളുടെ ഉടമകളെ ഇല്ലാതാക്കണം'; വിവാദ ട്വീറ്റുമായി ബിജെപി മന്ത്രി അനിൽ വിജ്

By Web TeamFirst Published Feb 15, 2021, 2:21 PM IST
Highlights

അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് ഏറെ വൈറലായിക്കഴിഞ്ഞ ഈ ട്വീറ്റിൽ ഉള്ളത്. 

 കർഷക സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളെത്തുടർന്ന് ദില്ലിപോലീസ് അറസ്റ്റു ചെയ്ത ബെംഗളൂരു സ്വദേശിയായ ആക്റ്റിവിസ്റ്റ് ദിഷാ രവിയ്‌ക്കെതിരെ ഏറെ വിവാദാസ്പദമായ ട്വീറ്റുമായി ഹരിയാന ബിജെപി മന്ത്രി അനിൽ വിജ്. "ദേശവിരുദ്ധതയുടെ ബീജങ്ങൾ ഏത് തലച്ചോറിലാണ് ജനിക്കുന്നത് ആ വ്യക്തിയുടെ സമൂലമായ വിനാശം അത്യാവശ്യമാണ്. അതിനി ദിഷാ രവി ആയാലും ശരി. മറ്റാരായാലും ശരി." എന്നായിരുന്നു അനിൽ വിജിന്റെ വിവാദ ട്വീറ്റ്.

 

देश विरोध का बीज जिसके भी दिमाग में हो उसका समूल नाश कर देना चाहिए फिर चाहे वह हो यां कोई और ।

— ANIL VIJ MINISTER HARYANA (@anilvijminister)

 

അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് ഏറെ വൈറലായിക്കഴിഞ്ഞ ഈ ട്വീറ്റിൽ ഉള്ളത്. 

click me!