കടുപ്പിച്ച് കെജ്രിവാൾ, മ​ഹാത്മാ ​ഗാന്ധിയുടെ സത്യ​ഗ്രഹ പാത പിന്തുടരും, ഹൈക്കോടതിയിൽ ഹാജരാകില്ലെന്ന് ജഡ്ജിക്ക് കത്ത് നൽകി

Published : Apr 27, 2026, 11:21 AM IST
delhi sheeshmahal row arvind kejriwal bungalow cost 60 crore pravesh verma video bjp attack cag report luxury details

Synopsis

ദില്ലി എക്സൈസ് നയ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് അരവിന്ദ് കെജ്രിവാൾ. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരുമെന്നും അദ്ദേഹം ജഡ്ജിക്ക് എഴുതിയ കത്തിൽ പറയുന്നു. 

ദില്ലി: ദില്ലി എക്സൈസ് നയ കേസിന്റെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ദില്ലി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തെഴുതി. ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ കെജ്‌രിവാൾ പറഞ്ഞു. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു. തന്റെ ഉൾവിളിയെ തുടർന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അന്യായമായി താഴെയിറക്കി എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളെ മാസങ്ങളോളം ജയിലിലടച്ചു. പക്ഷേ ഒടുവിൽ സത്യം വിജയിച്ചു. ഫെബ്രുവരി 27 ന് കോടതി എന്നെ പൂർണ്ണമായും നിരപരാധിയായി പ്രഖ്യാപിച്ചു. കെജ്‌രിവാൾ നിരപരാധിയാണെന്നും ഒരു അഴിമതിയും ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. സത്യത്തിന്റെ പാത ഒരിക്കലും എളുപ്പമല്ല. സിബിഐ ഉടൻ തന്നെ ഈ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കേസ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുമ്പാകെയാണ് കേസ് എത്തിയത്. അവരുടെ ആർഎസ്എസ് ബന്ധത്തിൽ സംശയമുണ്ട്. അവരിൽ നിന്ന് നീതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എനിക്കെതിരെയുള്ള കേസ് സിബിഐയുമായി ബന്ധപ്പെട്ടതാണ്. ജസ്റ്റിസ് സ്വർണ് കാന്ത ശർമ്മയുടെ രണ്ട് മക്കളും സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സ്വാധീനത്താൽ കേസ് അവർക്ക് അനുവദിച്ചത്.

ജുഡീഷ്യറിയെ വെല്ലുവിളിക്കുകയോ അനാദരിക്കുകയോ അല്ല തന്റെ ഉദ്ദേശ്യം, മറിച്ച് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു
ബെംഗാളിൽ സ്പെഷ്യൽ ബോംബ് ഡ്രൈവ്; തൃണമൂൽ പ്രവർത്തകന്റെ വീട്ടിൽ നിന്ന് നൂറിലേറെ ബോംബുകൾ പിടികൂടി, കടുത്ത സുരക്ഷയിൽ അവസാനഘട്ട പോളിങ്