കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

Published : Apr 02, 2022, 06:51 AM ISTUpdated : Apr 02, 2022, 06:55 AM IST
കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

Synopsis

കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍‍ത്ഥികളാണ് പ്രദേശിക ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് ടൂര്‍ പോയത്. 

പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍‍ത്ഥികളാണ് പ്രദേശിക ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് ടൂര്‍ പോയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല ഫയര്‍ഫോഴ്സ് എത്തി തീയ അളച്ചു.

ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വോൾവോ ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ എഞ്ചിനിൽ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവർ അത് ശ്രദ്ധിച്ചില്ല, വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങി. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫയർഫോഴ്സ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ നാഗ്പൂ‍ർ കോർപ്പറേഷന്‍റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്.

തിത്തൂരിൽ നിന്ന് സീതാബുൽദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ ഒമ്പതരയോടെ നാഗ്പൂർ മെഡിക്കൽ കോളേജ് സ്ക്വയറിന് സമീപത്തെത്തിയതോടെയാണ് തീപിടിച്ചത്. എ‍ഞ്ചിനിൽ നിന്ന് തീ പടർന്നെന്നാണ് ഡ്രൈവർ പറയുന്നത്. 
തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയിൽ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ല. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വിഴുങ്ങും മുൻപ് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല. 

ഫയറെഞ്ചിനുകൾ എത്തി തീയണച്ചു. ബസുകൾ പരിപാലിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് നാഗ്പൂർ കോർപ്പറേഷന് കീഴിലുള്ള ബസ് കത്തിപ്പോവുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ...'; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ
ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്