
തിരുവനന്തപുരം: സംസ്ഥാനത്ത് പബുകൾ ആരംഭിക്കാൻ തത്വത്തിൽ തീരുമാനിച്ചതേ ഉള്ളൂവെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. എന്നാൽ ഇക്കാര്യത്തിൽ നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പബുകൾ ആരംഭിക്കുന്ന കാര്യത്തിൽ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓൺലൈൻ വഴി വൈൻ വിൽപ്പന വ്യാപകമായെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വീടുകളിൽ ലഹരി കലര്‍ന്ന വൈൻ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മതപരമായ ആവശ്യങ്ങൾക്ക് പളളികളിൽ വൈൻ ഉണ്ടാക്കുന്നതിന് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam