കേരള എക്സ്പ്രസ് എസി പ്രശ്നം; റെയിൽ മന്ത്രി ഇടപെട്ടു, യാത്രക്കാർ സമരം അവസാനിപ്പിച്ചു

Published : Jun 02, 2019, 05:04 PM ISTUpdated : Jun 02, 2019, 05:22 PM IST
കേരള എക്സ്പ്രസ് എസി പ്രശ്നം; റെയിൽ മന്ത്രി ഇടപെട്ടു, യാത്രക്കാർ സമരം അവസാനിപ്പിച്ചു

Synopsis

കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ റെയിൽ മന്ത്രി പിയൂഷ് ഗോയലിനെ അറിയച്ചതോടെയാണ് പ്രശ്നം പരിഹരിക്കാൻ ഇടപെടലുണ്ടായത്

വിജയവാഡ : കേരള എക്സ്പ്രസ് വിഷയത്തിൽ കേന്ദ്ര റെയിൽ മന്ത്രി ഇടപ്പെട്ടു. ട്രെയിനിന്‍റെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ജീവക്കാരെത്തി. യാത്രക്കാരുടെ പ്രതിഷേധം കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ റെയിൽ മന്ത്രി പിയൂഷ് ഗോയലിനെ അറിയച്ചതോടെയാണ് പ്രശ്നം പരിഹരിക്കാൻ ഇടപെടലുണ്ടായത്. സാങ്കേതിക  പ്രശ്നം പരിഹരിക്കാൻ ജീവനക്കാരെത്തിയതോടെ യാത്രക്കാർ സമരം അവസാനിപ്പിച്ചു. 

ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട 12626 നമ്പർ കേരള എക്സ്പ്രസിന്‍റെ ബി 1 കോച്ചിലെ ഏസിയാണ് പ്രവർത്തനരഹിതമായത്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാഞ്ഞതോടെയാണ് യാത്രക്കാർ വിജയവാഡയിൽ ട്രെയിൻ തടഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ
'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി