മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ സർക്കാർ നീക്കം

Published : Jul 08, 2025, 04:48 PM IST
PC George

Synopsis

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.

തിരുവനന്തപുരം: നിരന്തരമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന മുൻ എംഎൽഎ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2022-ൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചത്. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു.

കൂടാതെ, കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. ഈ വിഷയത്തിൽ തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ എസ്ടി അനീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഹൈക്കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് നിരന്തരം ലംഘിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി പി.സി. ജോർജിന് നോട്ടീസ് അയച്ചിട്ടുണ്ട്. എച്ച്ആർഡിഎസ്സിന്റെ ഒത്താശയോടെ പിസി ജോർജ് നടത്തിയ വർഗീയ പ്രസംഗത്തിൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

"മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാകിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്നമില്ല കോടതിയിൽ തീർത്തോളാം," എന്നായിരുന്നു പി.സി. ജോർജിന്റെ വെല്ലുവിളി.

വേദിക്ക് പുറത്തെത്തിയ പി.സി. ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും വർഗീയ പ്രസ്താവന നടത്തി. "ജവഹർലാൽ നെഹ്റുവിന്റെ അപ്പൻ മോത്തിലാൽ നെഹ്റു മുസ്ലീമായിരുന്നു. ജവഹർലാൽ നെഹ്റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്കരിക്കുമായിരുന്നു. അയാളാണ് ഇന്ത്യയെ നശിപ്പിച്ചത്. ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്. ഭാരതം എന്നതാണ് ശരി," ഇങ്ങനെയായിരുന്നു ജോർജിന്റെ വിവാദ പരാമർശങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു
ബിജെപിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം; നില മെച്ചപ്പെടുത്തി കോൺഗ്രസ്: റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം