
ദില്ലി: കൊവിഡ് വ്യാപനത്തിൽ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
കൊവിഡ് രോഗികൾ അനാവശ്യമായി സിടി സ്കാൻ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്കാനിംഗ് ആവശ്യമില്ല. സ്കാനിംഗ് റേഡിയേഷൻ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജൻ പ്ലാൻ്റുകൾ കൂടി ഓക്സിജൻ പ്ലാൻ്റുകളാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam